ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്.
ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ മത്സരിത്തിലേക്ക് തിരിച്ചെത്തിച്ചത് മിച്ചൽ – ഫിലിപ്സ് സഖ്യം നേടിയ 219 റൺസാണ്.
വിൽ യംഗ് (30), മിച്ചൽ ബ്രേസ്വെൽ (28) എന്നിവരാണ് ന്യൂസിലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ മത്സരം വിജയിച്ചിരുന്നു.

