തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി എംഎല്‍എ രംഗത്തെത്തി.
പെന്‍ഷന്‍ വാങ്ങി ‘ശാപ്പാട് കഴിച്ച്’ നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ട് ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് എംഎം മണി തുറന്നടിച്ചത്.പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു. നൈമിഷികമായ വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്’ – എംഎം മണി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘റോഡ്, പാലം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്’ – അദ്ദേഹം അഭിപ്രായപ്പെട്ടു.
മണിയുടെ ഈ പ്രസ്തവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെന്‍ഷന്‍ കൊടുക്കുന്നത് എം എല്‍ എ യുടെ കുടുംബത്തില്‍ നിന്ന് അല്ലെന്നും ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ആണെന്നും ജനങ്ങള്‍ പ്രതികരിച്ചു.

