ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ ക്രമസമാധാനനില താറുമാറിൽ. ആൾക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് സംഗീതപരിപാടി റദ്ദാക്കി. തലസ്ഥാനമായ ധാക്കയിൽനിന്നും 120 കി.മീ. അകലെയുള്ള ഫരീദ്പുരിലാണ് സംഭവം.രാജ്യത്തെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീതപരിപാടിക്ക് നേരെ ഒരു സംഘമാളുകൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഫരീദ്പുരിലെ ഒരു സ്‌കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് വിദ്യാർഥികൾ അക്രമികളുമായി ഏറ്റുമുട്ടിയെങ്കിലും അധികൃതരെത്തി പരിപാടി നിർത്തിവയ്പ്പിച്ചു. സംഘർഷത്തിൽ 25 പേർക്കു പരുക്കേറ്റിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *