ജോഹാന്നസ്ബര്‍ഗ്: കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) ദുരുപയോഗം തടയുന്നതിന് ആഗോള കരാര്‍ വേണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യകള്‍ ധനകാര്യ കേന്ദ്രീകൃതമാകുന്നതിനു പകരം മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാകണമെന്നും ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനില്‍ മോദി അഭിപ്രായപ്പെട്ടു.
ഡീപ് ഫേക്കുകളുണ്ടാക്കാനും കുറ്റകൃത്യങ്ങള്‍ക്കും എഐ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മനുഷ്യ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന എഐ സംവിധാനങ്ങള്‍ ഉത്തരവാദിത്വമുള്ളതും സൂക്ഷ്മ നിരീക്ഷണം നടത്താവുന്നതുമായിരിക്കണം. എഐ മനുഷ്യന്റെ കഴിവുകള്‍ വര്ധപ്പിക്കാനുള്ളതാകണം. എന്നാല്‍ തീരുമാനങ്ങളെടുക്കാനുള്ള ആത്യന്തിക ഉത്തരവാദിത്വം മനുഷ്യനു തന്നെയായിരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

