രാജ്യം മാവോയിസ്റ്റ് മുക്തമാക്കി മോദി സർക്കാർ: അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ സുരക്ഷാ സേനയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.2026 മാർച്ച് 31-ഓടെ രാജ്യം നക്സൽ മുക്തമാകുമെന്ന മുൻ പ്രഖ്യാപനം യാഥാർത്ഥ്യമായതായി അദ്ദേഹം അറിയിച്ചു. ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന ശക്തമായ സൈനിക നീക്കങ്ങൾ മാവോയിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. തിരുപ്പതി മുതൽ പശുപതിനാഥ് വരെ ഒരു ‘റെഡ് കോറിഡോർ’ നിർമ്മിക്കാനുള്ള മാവോയിസ്റ്റുകളുടെ സ്വപ്നം സുരക്ഷാ സേന തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ രാജ്യത്തെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായിരുന്ന മാവോയിസം ഇപ്പോൾ ഏതാനും പോക്കറ്റുകളിൽ മാത്രമായി ഒതുങ്ങിയെന്നും വൈകാതെ തന്നെ രാജ്യം പൂർണ്ണമായും സമാധാനത്തിലേക്ക് നീങ്ങുമെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയുടെ ആധുനികവൽക്കരണവും ഡ്രോൺ നിരീക്ഷണവും ഈ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *