ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തിയത്.ന്യൂഡല്‍ഹിയിലെ പാലം ടെക്നിക്കല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.വിമാനമിറങ്ങി ചുവന്ന പരവതാനിയിലൂടെ നടന്നു വന്ന പുടിനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്.സാംസ്‌കാരിക നൃത്തത്തിന്റെ അകമ്പടിയില്‍ പരമ്പരാഗത സ്വീകരണമാണ് പുടിന് നല്‍കിയത്.
തുടര്‍ന്ന് രണ്ട് രാഷ്ട്രത്തലവന്മാരും ഒരു കാറിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് തിരിച്ചത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്.ഇവിടെ പുടിനുള്ള ആദരസൂചകമായി മോദി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്

