മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി;പൂജപ്പുര മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി. പൂജപ്പുര മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ചപുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചത്. ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍, എംഎല്‍എമാര്‍, ചലച്ചിത്ര,സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. പൊതുദര്‍ശനത്തില്‍ ഉടനീളം അമ്മയുടെ മൃതദേഹത്തിന് അരികിലായിരുന്നു മോഹന്‍ലാലും കുടുംബവും. വൈകിട്ട് നാല് മണിയോടെ ഭര്‍ത്താവിനെയയും മൂത്തമകനെയും സംസ്‌കരിച്ചതിന്റെ തൊട്ടടുത്തായി ഒരുക്കിയ ചിതയിലായിരുന്നു ശാന്തകുമാരിയുടെ സംസ്‌കാരം. സംസ്‌കാര കര്‍മങ്ങളിലും ചടങ്ങുകളിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *