ബോണ്ടായി ബീച്ച് ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭീകരര്‍ മാസങ്ങളോളം ഇതിനായി ആസൂത്രണം നടത്തിയിരുന്നതായി പോലീസ്

സിഡ്നിയിലെ ബോണ്ടായി ബീച്ചില്‍ ഡിസംബര്‍ 14-ന് ജൂത സമൂഹത്തിന്റെ ‘ഹനൂക്ക’ (H-anu-k-k-a-h) ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണ്ണായകമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 15 പേരുടെ മരണത്തിന് ഇടയാക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളാണ് പോലീസ് പുറത്തു വിട്ടത്

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാജിദ് അക്രം (50), മകന്‍ നവീദ് അക്രം (24) എന്നിവര്‍ മാസങ്ങളോളം ഇതിനായി ആസൂത്രണം നടത്തിയിരുന്നതായി പോലീസ് കോടതിയില്‍ അറിയിച്ചു.

ആക്രമണത്തിന് മുന്നോടിയായി ഇവര്‍ ആയുധ പരിശീലനം നടത്തുന്ന വീഡിയോകളും, ഐഎസ് (IS) ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് തയ്യാറാക്കിയ ഒരു ‘ന്യായീകരണ വീഡിയോയും’ (Manifesto Video) ഇവരുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു.

വെടിവെയ്പ്പിന് മുന്‍പ് ഇവര്‍ ജനക്കൂട്ടത്തിന് നേരെ മൂന്ന് പൈപ്പ് ബോംബുകളും ഒരു ‘ടെന്നീസ് ബോള്‍ ബോംബും’ എറിഞ്ഞിരുന്നു.എന്നാല്‍ ഇവ ഭാഗ്യവശാല്‍ പൊട്ടിത്തെറിച്ചില്ല. ഇവ മാരകമായ സ്‌ഫോടകവസ്തുക്കളായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.ആക്രമണത്തിന് മുന്‍പ് ഇവര്‍ ഫിലിപ്പീന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും അവിടെ വച്ച് ആയുധ പരിശീലനം ലഭിച്ചതായും സംശയിക്കുന്നു.ആക്രമണത്തിനിടെ പിതാവ് സാജിദ് അക്രം പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. മകന്‍ നവീദ് അക്രം പരിക്കുകളോടെ ചികിത്സയിലാണ്.നവീദ് അക്രമിനെതിരെ ഭീകരപ്രവര്‍ത്തനം, 15 കൊലപാതകങ്ങള്‍, 40 കൊലപാതക ശ്രമങ്ങള്‍ എന്നിങ്ങനെ 59 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *