വനിതാദിനാഘോഷം: അക്ഷരദീപം പബ്ലിക് ലൈബ്രറിയും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനും സംയുക്തമായി ആഘോഷിച്ചു
തൊടുപുഴ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അക്ഷരദീപം പബ്ലിക് ലൈബ്രറിയും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിച്ചു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ കവയത്രി കൈതവളപ്പിൽ സരസ്വതിയമ്മ ഉദ്ഘാടനം ചെയ്തു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ബിൻസി ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


ഫൗണ്ടേഷനിൽ ദീർഘകാലമായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന വനിതകളെ ചടങ്ങിൽ ആദരിച്ചു. വനിതകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ആഹ്ളാദനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ജോസമ്മാ വർക്കി, ലതാ വർഗ്ഗീസ്, ജോഷി മാത്യൂ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടികൾക്ക് ബിബിൻ പി.എം, ക്രിസ്റ്റീന, ഗീതാദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

