എം.എല്‍.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം,രാഷ്ട്രീയ പകപോക്കല്‍ ; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വട്ടിയൂര്‍കാവ് എം.എല്‍.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഏഴ് വര്‍ഷമായി വട്ടിയൂര്‍ക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.

ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്,മറിച്ച് വ്യക്തിവിരോധം തീര്‍ക്കാന്‍ കൗണ്‍സിലര്‍ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്വഴക്കമെന്നും മന്ത്രിയുടെ പ്രതികരണം. സഖാവ് വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫിസ്,ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനോടു കഴിഞ്ഞ ദിവസം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ശ്രലേഖയുടെ ആവശ്യം വി കെ പ്രശാന്ത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ശിവന്‍ കുട്ടി പിന്തുണയുമായെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *