ലക്ഷദ്വീപില്‍ സുരക്ഷാപരിശോധനയ്ക്ക് തയ്യാറാകാതെ എം പി മാരുടെ പരാക്രമം; വിമാനം പുറപ്പെടാന്‍ വൈകി

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ 11 എംപിമാരടങ്ങുന്ന സംഘം സുരക്ഷാ പരിശോധനകളോട് സഹകരിക്കാതെ വിമാനത്താവളത്തിലെ നടപടികള്‍ തടസ്സപ്പെടുത്തിയതായി പരാതി .നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ജനപ്രതിനിധികള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ എത്തിയത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ബാഗേജുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും ചില എംപിമാര്‍ ഇതിന് തയ്യാറായില്ല. ഇത് ഉദ്യോഗസ്ഥരും എംപിമാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് കാരണമായി. കൂട്ടത്തിലുള്ള ഒരു എംപി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും അലയന്‍സ് എയര്‍ ജീവനക്കാര്‍ കമ്പനി മേധാവിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ജനപ്രതിനിധികളുടെ ഈ നിലപാട് കാരണം വിമാനം പുറപ്പെടാന്‍ അരമണിക്കൂറിലധികം വൈകി. നിയമപരമായ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ വിസമ്മതിച്ചതാണ് അഗത്തി വിമാനത്താവളത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *