സിഡ്‌നി: സിഡ്‌നിയിലെ പ്രശസ്തമായ ബോട്ടിംഗ് ക്ലബായ മിന്നല്‍ റേസിംഗ് ടീം
(Minnal Racing Team ), എംആര്‍റ്റി കുടുംബാംഗങ്ങള്‍ക്കായി മാത്രം ഒരുക്കിയ ക്രിസ്മസ് ആഘോഷം എംആര്‍റ്റി ജിംഗിള്‍ വേവ്‌സ് സിഡ്‌നി വെറിംഗ്ടണില്‍ വച്ചു നടന്നു.
പരിപാടിയില്‍ എം ആര്‍ ടി ടീമിന്റെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി
കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്തുമസ് പുനരാവിഷ്‌കാരം ‘Paddle to Bethlehem’ അവതരണമികവു കൊണ്ട് ആകര്‍ഷകമായിരുന്നു. നാടകത്തിന് നേതൃത്വം നല്കിയ പിങ്കു, നാടകത്തിനായി അതിമനോഹരമായ പുല്‍ക്കൂടൊരുക്കിയ ദീപു എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
ക്രിസ്തുമസ് സാന്താക്ലോസ് ആയി അരങ്ങിലെത്തിയ ടോണി ജോസഫിന്റെ ഡാന്‍സ് ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവരേയും ഒരു പോലെ ആകര്‍ഷിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു,ജെറി,ജിബിന്‍, ടോണി,പ്രവീണ്‍, ഡില്‍സണ്‍, എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച് ഡാന്‍സ് ഫോര്‍ഫോമന്‍സും ഡിജെയും അക്ഷരാര്‍ത്ഥത്തില്‍ വേദിയെ കിടിലം കൊള്ളിച്ചു.തുടര്‍ന്ന് എല്ലാവരും ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുകയും, ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയും ചെയ്തു.പാട്ടും ഡാന്‍സും കരോളും സമ്മാനങ്ങളും ഫോട്ടോ എടുപ്പുമൊക്കെയായി എം ആര്‍ റ്റി ടീം അംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന ഒന്നായി മാറി.അശ്വിനി സ്വാഗതവും എഞ്ചലീന സിജോ കൃതജ്ഞതയും പറഞ്ഞു.

