മൂക്കുത്തി (കഥ)


വള്ളിക്കുന്നിലെ ദേവി ക്ഷേത്രത്തിൽ നേരത്തേ നട അടച്ചു. ഇന്ന് വെള്ളിയാഴ്ചയാണ് കാടിനു നടുവിലുള്ള ആക്ഷേത്രത്തിലെക്ക് ആളുകളുടെ വരവ് കുറവാണ്. നിത്യ പൂജ ഉണ്ടെങ്കിലും ഭക്തർ വരവ് കുറവ്. ശശാങ്കൻ തിരുമേനിയാണ് അവിടുത്തേ പൂജാരി. ഇത്തിരി പ്രായധിക്കവും രോഗങ്ങളും അദ്ദേഹത്തിന് ഉണ്ട് അതുകൊണ്ട് നേരത്തേ ഭക്ഷണം കഴിച്ച് തിരുമേനി ഉറക്കം തുടങ്ങി.

നേരം പാതിരാ ആയി ദേവിയുടെ ദ്വാരപാലികമാർ ഉണർന്നു മേവികയും ശിംശികയും സാലഭഞ്ജികമാർ.
ദേവിയെ വിളിച്ചുണർത്തി പുറത്തിറങ്ങി പാൽ പൊലെ വെളുത്ത പൗർണ്ണമി നിലാവ്. മൂന്നു പേരും മുത്തിയാറിലെക്ക് തിരിച്ചു. ആടിയും പാടിയും രാവേറെ അവർ ഉല്ലസിച്ചു. ശിംശികക്ക് ഒരു പ്രണയം ഉണ്ട് ഗന്ധർവ്വ ലോകത്തെ ചതുരാക്ഷൻ . അയാൾ പയ്യെ ഭൂമിയിലേക്ക് വന്നു. ശിംശിക ദേവിയൊടും മേവികയോടും അനുവാദം മേടിച്ച് ചതുരാക്ഷൻ്റെ കൈ പിടിച്ച് അവർ അവരുടെതായ ലോകത്ത് പാറി പറന്നു

ദേവിയും മേവികയും നീരാട്ടു കഴിഞ്ഞ് കേറി അപ്പോഴാണ് മേവിക കണ്ടത്. ദേവിയുടെ വജ്രമൂക്കുത്തി കാണുന്നില്ല. അപ്പോഴെക്കും സമയം എതാണ്ട് സരസ്വതിയാമത്തിന് അടുക്കറായി വേഗം ശ്രീ കോവിലിൽ എത്തിയില്ലങ്കിൽ പണി പാളും. അപ്പോഴെക്കും ശിംശികയും അവിടെ എത്തി മൂവരും ധൃതിപിടിച്ച് അമ്പലം ലക്ഷ്യമാക്കി നടന്നു. അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.

ശശാങ്കൻ തിരുമേനി പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് നിർമ്മാല്യ ദർശനത്തിനായി നട തുറന്നു.

അപ്പോൾ എന്തോ ഒരു കുറവ് വിഗ്രഹത്തിന് ഉണ്ടെന്ന്തിരുമേനിക്ക് തോന്നി നിർമ്മാല്യ ദർശനം കഴിഞ്ഞ് ശശാങ്കൻ തിരുമേനി ആ കാര്യം മറന്നുപോയി. അല്ല ആരോ ഒരു മറ തിരുമേനിയുടെ മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞു
സാലഭഞ്ജികമാർ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നില്ക്കുന്ന ഗോപുര വാതിൽ എണ്ണ തിരിയുടെ വെളിച്ചത്തിൽ വെട്ടി തിളങ്ങി

നേരം നന്നായി പുലർന്നു അമ്പലക്കമ്മറ്റിക്കാരും കുറച്ച് ഭക്തരും രാവിലെ ദേവി ദർശനത്തിന് എത്തിചേർന്നു. അപ്പോൾ ആരോ പറഞ്ഞു എന്നും വെട്ടി തിളങ്ങുന്ന ആ മൂക്കുത്തി എവിടെ എല്ലാവരുടെയും ശ്രദ്ധ പിന്നെ അങ്ങോട്ടായി

ശശാങ്കൻ തിരുമേനിയും നോക്കി. ശരിയാണ് ദേവിയുടെ ഇടതുമൂക്കിലെ അതിശോഭയുള്ള മൂക്കുത്തി കാണുന്നില്ല.അയാൾ ആകെ പരിഭ്രമിച്ചു. താൻ മാത്രമാണ് ശ്രീകോവിലിൽ കയറുന്നത് അപ്പോൾ മൂക്കുത്തി കാണാതെയിരുന്നാൽ ആൾക്കാർ തന്നെ സംശയിക്കില്ലേ എന്ന്. അതുപൊലെ തന്നെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കാൻ തുടങ്ങി മൂക്കുത്തി തിരുമേനി അറിയാതെ എവിടെ പോകാൻ താഴെ നിലത്തെങ്ങാനും വീണുകിടപ്പുണ്ടോന്ന് നോക്കുക പ്രസിഡണ്ട് തിരുമേനിയോട് പറഞ്ഞു ഇല്ല ഞാൻ രാവിലെ എല്ലാ വാരി വൃത്തിയാക്കിയതാണ് വീണുകിടപ്പുണ്ടെങ്കിൽ കണ്ടേനെ,

എങ്കിൽ വേഗം മൂക്കുത്തി കൊണ്ടു വെച്ചൊളുതിരുമേനി ഇത് നിസ്സാര കാര്യമല്ല.

ആ പറഞ്ഞതിനർത്ഥം നോം അത് ഒളിപ്പിച്ചു വെച്ചു എന്നാണോ?
അമ്മേ ദേവി ഇതു കേട്ടില്ലേ തിരുമേനി നിന്ന് കരയാൻ തുടങ്ങി. ദേവി അടിയനേ പരീക്ഷിക്കല്ലേ -..

അയാൾ തളർന്ന് തറയിലെക്ക് ഇരുന്നു.

ഇതെല്ലാം കേട്ടും കണ്ടും മൂവരും ഒന്നും മിണ്ടാതെ ശിലപോലെ നില്ക്കുന്നുണ്ടായിരുന്നു.

തലേ രാത്രി നീരാടാൻ പോയവർ
പക്ഷേ ദേവിക്ക് സങ്കടം തോന്നി തൻ്റെ കയ്യിലെ തെറ്റു കാരണം താൻ അച്ഛനേ പോലെ കരുതുന്ന തിരുമേനിയെ എല്ലാവരും കള്ള നാക്കുകയാണല്ലോ എന്നൊർത്ത്

എങ്ങിനേയെങ്കിലും രാത്രിയാകാൻ അവർ കാത്തിരുന്നു
.
പാതിരാത്രി കഴിഞ്ഞു മൂന്നു പേരും സ്ത്രികളായി പയ്യെ മുത്തിയാറിലേക്ക് വച്ചു പിടിച്ചു. ശിംശികമുങ്ങി തപ്പി മൂക്കുത്തി കണ്ടെടുത്തു. തിരിച്ചവർ യഥാസ്ഥനത്ത് വന്നപ്പോൾ ദേവി പറഞ്ഞു ‘ഇത് തിരുമേനി കട്ടതാണന്നല്ലെ ഭക്തർ പറഞ്ഞത്. അപ്പോൾ നാളെ ഇത് എൻ്റെ മൂക്കിൽ കാണുമ്പോൾ ആ പാവം പേടിച്ച് കൊണ്ടുവച്ചതാണെന്ന് ആൾക്കാർ കരുതും അതൊടെ ആ പാവത്തിൻ്റെ പണിയും പോകും. ദിവസവും മുടങ്ങാതെ പൂജനടത്താതെ ഇവിടെ നശിക്കുകയും ചെയ്യും ആയതിനാൽ നമ്മുക്ക് ഒരു ഐഡിയ ചെയ്യാം. ശ്രീകോവിലിൽ രാത്രി ദിവസവും വല്ലതും തിന്നാൻ കിട്ടുമോ എന്ന് നോക്കി ഒരു എലി വരുന്നുണ്ട്. അവൻ്റെ മാളം പുറത്തുനിന്ന് നോക്കിയാൽ കാണാം നമ്മുക്ക് ഇത് അവിടെ വയ്ക്കാം. ആരെങ്കിലും കണ്ടു പിടിക്കട്ടെ അപ്പോൾ തിരുമേനിയും രക്ഷപ്പെടും നമ്മളും ഒന്നും അറിഞ്ഞിട്ടുമില്ല. മൂവരും അങ്ങിനെ തന്നെ എന്ന് പറഞ്ഞ് ആ മൂക്കുത്തി അവിടെ വച്ച് അവരുടെ സ്ഥാനങ്ങളിൽ പോയി നിന്നു.

രാവിലെ അമ്പലത്തിൽ വന്ന ഒരു ഭക്തൻ തിളങ്ങുന്ന മൂക്കുത്തി എലിമാളത്തിൽ നിന്നു കണ്ടെത്തുകയും അത് എല്ലാവരേയും വിളിച്ചു കാണിക്കയും ചെയ്തു.
അങ്ങിനെ പാവം തിരുമേനി രക്ഷപ്പെടുകയും ചെയ്തു. എല്ലാവരും ദേവിയെസ്തുതിച്ചു.
പാവം എലി ഇതൊന്നും അറിഞ്ഞതുമില്ല

ഗീതാ കൈമൾ

മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്സ്‌ക്രൈബ് ചെയ്യുക

മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍

https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq

മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്

facebook.com/malayaleepathram

മലയാളിപത്രം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍

https://chat.whatsapp.com/DQGBuc175EG2KUS7yyIxh

Leave a Reply

Your email address will not be published. Required fields are marked *