വികസനത്തിന് വേണ്ടത് ആർജ്ജവവും ആത്മാർത്ഥതയും;മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കൊല്ലം: വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടത് ആർജ്ജവവും ജനങ്ങളോടുള്ള ആത്മാർത്ഥതയുമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ബഹുനില കാർ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 29 കോടി രൂപ ചെലവഴിച്ചാണ് ഈ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം നിർമ്മിച്ചിരിക്കുന്നത്. വിവിധ പദ്ധതികൾ ഏകോപിതമായി നടപ്പിലാക്കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന പുനർവികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടെ പൂർത്തിയായിരിക്കുന്നത്.

കൊല്ലത്തെ യാത്രക്കാർക്കും നഗരവാസികൾക്കും ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതി, റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനും വലിയ സഹായമാകും

Leave a Reply

Your email address will not be published. Required fields are marked *