സിഡ്നി: ഓസ്ട്രേലിയ ഡേ ആഘോഷങ്ങളുടെ ഭാഗമായി സിഡ്നി ഓപ്പറ ഹൗസ് ഫോര്‍കോര്‍ട്ടില്‍ അരങ്ങേറിയ ‘ഓസ്ട്രേലിയ ഡേ ലൈവ്’ സംഗീത നിശ കാണികളെ ആവേശത്തിലാഴ്ത്തി.രാത്രി 7:30-ന് ആരംഭിച്ച പരിപാടിയില്‍ രാജ്യത്തെ മുന്‍നിര കലാകാരന്മാര് അണിനിരന്നു.പ്രശസ്ത പോപ്പ് താരം കോഡി സിംപ്സണ് (Cody Simpson), ഗായിക കേറ്റ് സെബെറാനോ (Kate Ceberano) എന്നിവരുടെ പ്രകടനം കാണികളെ ഇളക്കിമറിച്ചു.വിഖ്യാത ദിദ്ജെറിഡൂ (Didgeridoo) വാദകന്‍ വില്യം ബാര്‍ട്ടന്റെ സംഗീതം ഓസ്ട്രേലിയയുടെ ആദിമ സംസ്കാരത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്നതായിരുന്നു.ദി ഫാബുലസ് കാപ്രെറ്റോസ് (The Fabulous Caprettos) എന്ന സൂപ്പര്‍ ഗ്രൂപ്പിന്റെ പ്രകടനവും വേദിയില്‍ വലിയ കൈയടി നേടി.
സംഗീതത്തിനൊപ്പം സിഡ്നി ഹാര്‍ബറില്‍ നടന്ന വെടിക്കെട്ടും ഡ്രോണ്‍ ഷോയും വിസ്മയകരമായിരുന്നു.ജെറ്റ് സ്കീയിംഗും ഫ്ലൈ ബോര്‍ഡര്‍മാരുടെ അഭ്യാസപ്രകടനങ്ങളും ആഘോഷങ്ങള്‍ക്ക് മിഴിവേകി
മെല്‍ബണ്‍ ഫെഡറേഷന് സ്ക്വയറിലും സിഡ്നി മെയര്‍ മ്യൂസിക് ബൗളിലും സൗജന്യ സംഗീത കച്ചേരികള്‍ നടന്നു.മെല്‍ബണ്‍ ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പരേഡില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.ലാംഗ്ലി പാര്‍ക്കില്‍ നടന്ന ആഘോഷങ്ങളില്‍ ഡ്രോണ്‍ ഷോയും വെടിക്കെട്ടും പ്രധാന ആകര്‍ഷണമായി.സിറ്റി ഓഫ് പെര്‍ത്ത് സംഘടിപ്പിച്ച പൗരത്വ സ്വീകരണ ചടങ്ങില്‍ 70 പുതിയ പൗരന്മാര് പൗരത്വം സ്വീകരിച്ചു.ഹോട്ട (HOTA) ഔട്ട്ഡോര്‍ സ്റ്റേജില്‍ പ്രാദേശിക ബാന്‍ഡുകളുടെ സംഗീത പരിപാടികളും വൈകുന്നേരം 7 മണിയോടെ വെടിക്കെട്ടും നടന്നു.സിഡ്നിയിലെ വിക്ടോറിയ പാര്‍ക്കില്‍ നടന്ന യാബൂണ് ഫെസ്റ്റിവല്‍ (Yabun Festival) ശ്രദ്ധേയമായി. ഗോത്രവിഭാഗങ്ങളുടെ സംസ്കാരവും കലകളും സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ വലിയ ജനപങ്കാളിത്തം ദൃശ്യമായി

