ഓസ്ട്രേലിയയെ ഇളക്കിമറിക്കാന്‍ ‘നാദിര്‍ ഷോ-26’; ഏപ്രിലില്‍ കലാവിരുന്ന് തുടങ്ങുന്നു

സിഡ്നി: പ്രവാസ ലോകത്തെ കലാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘നാദിര്‍ ഷോ-26’ (NADIR SHOW-26) ഓസ്ട്രേലിയന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നു. വിവിഡ് എന്റര്‍ടൈന്‍മെന്റ്സ് സിഡ്നി അവതരിപ്പിക്കുന്ന ഈ മെഗാ ഷോ 2026 ഏപ്രില്‍ 15 മുതല്‍ 27 വരെ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.

പ്രശസ്ത സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷയുടെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ഈ കലാവിരുന്നില്‍ അണിനിരക്കുന്നത്. കോമഡി, സംഗീതം, നൃത്തം എന്നിവ കോര്‍ത്തിണക്കിയുള്ള ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് പാക്കേജാണ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നത്.മാസ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി (ഷീന അബ്ദുല്‍ ഖാദര്‍) ഐക്കോണിക് ഇന്‍വെസ്റ്റിംഗ് (ബയേഴ്‌സ് ഏജന്റ്) തുടങ്ങിയവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.ജസ്റ്റ് ഈസി ബുക്ക്’ (Just Easy Book) വഴി ടിക്കറ്റുകള്‍ ലഭ്യമാണ്.

ഷോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.മൊയ്തീന്‍: 0468 713 439,ഷിജോ: 0481 785 999.

ഓസ്ട്രേലിയയിലുടനീളമുള്ള മലയാളി സമൂഹത്തിന് വേനല്‍ക്കാലത്തെ ഏറ്റവും വലിയ ആഘോഷമായി ഈ ഷോ മാറുമെന്ന് ഉറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *