പാർലമെന്റിൽ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പ്രക്ഷുബ്ധം

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസം ഇന്ന്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്സഭയിൽ മറുപടി പ്രസംഗം നടത്തും. 18 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യുന്നത്. വൈകുന്നേരം 5 മണിയോടെയാകും പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുക.

ഇന്ത്യ-യുഎസ് വ്യാപാര കരാർ, വോട്ടർ പട്ടിക പുതുക്കലിലെ ക്രമക്കേടുകൾ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത് സഭയിലെ അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര കരാറിനെക്കുറിച്ചും ഇന്ത്യയ്ക്ക് ലഭിക്കുന്ന താരിഫ് ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരണം നൽകിയേക്കും.2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും.സഭയിൽ തുടർച്ചയായി തടസ്സങ്ങൾ സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാൻ സാധ്യതയുണ്ട്.

പ്രതിപക്ഷ നീക്കം പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാതെ സഭയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *