അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ആദ്യമായി ഒരു മെഡിക്കല്‍ ഒഴിപ്പിക്കലിന് തയ്യാറെടുത്തിരിക്കുകയാണ് നാസ. സ്പേസ് എക്സിന്റെ നാല് പേരടങ്ങുന്ന ക്രൂ-11 ദൗത്യത്തിനെ നിശ്ചയിച്ചതിലും നേരത്തെ തന്നെ ഭൂമിയിലേക്ക് കൊണ്ടുവരാനാണ് നാസ ഒരുങ്ങുന്നത്.
25 വര്‍ഷത്തിലേറെ നീണ്ട ബഹിരാകാശ നിലയ ജീവിതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്,ഒരു മെഡിക്കല്‍ പ്രശ്‌നം കാരണം, നിശ്ചയിച്ച തീയതിക്ക് മുമ്പ് ബഹിരാകാശയാത്രികരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത്.
ക്രൂ അംഗങ്ങളിലെ ഒരാള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് നാസ മെഡിക്കല്‍ ഇവാക്വേഷന്‍ ഉത്തരവിട്ടത്.ക്രൂ-11 ന്റെ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ യുഎസ് സമയം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന്പുറപ്പെട്ട് ജനുവരി 15 വ്യാഴാഴ്ച ഏകദേശം EST 3:40 ന് കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ പതിക്കുന്നതാണ്.

