സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലുണ്ടായ ദാരുണമായ ആക്രമണത്തിന്റെ ഒന്നാം വാരം തികയുന്ന പശ്ചാത്തലത്തിലാണ് ദേശിയ അനുസ്മരണ ദിനം ആചരിച്ചത്.15 പേരുടെ ജീവന്‍ കവര്‍ന്ന ഈ ആക്രമണം,1996-ലെ പോര്‍ട്ട് ആര്‍തര്‍ വെടിവയ്പ്പിന് ശേഷം മുസ്ലിം മത തീവ്രവാദികളാല്‍ ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ്. കൊല്ലപ്പെട്ടവരില്‍ 10 വയസ്സുകാരിയായ മാട്ടില്‍ഡ മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നു.
വൈകുന്നേരം 6:47-ന് (കഴിഞ്ഞ ഞായറാഴ്ച ആക്രമണം തുടങ്ങിയ സമയം) രാജ്യം മുഴുവന്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു.ഈ സമയത്ത് ജനങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും മെഴുകുതിരികള്‍ തെളിയിച്ച് ഇരകളോട് ആദരവ് പ്രകടിപ്പിച്ചു.ഇത് ഹനുക്ക ആഘോഷത്തിന്റെ അവസാന ദിനം കൂടിയായതിനാല്‍ ‘ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം’ എന്ന സന്ദേശവും ഇതിനുണ്ട്.
ഓസ്ട്രേലിയയിലെയും ന്യൂ സൗത്ത് വെയ്ല്‍സിലെയും എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഡ്നി ഓപ്പറ ഹൗസ് ഉള്‍പ്പെടെയുള്ള പ്രമുഖ കെട്ടിടങ്ങള്‍ ഇന്ന് രാത്രി മഞ്ഞ നിറത്തിലുള്ള വെളിച്ചത്താല്‍ അലങ്കരിക്കും.
പതിനായിരക്കണക്കിന് ആളുകളാണ് വൈകുന്നേരം ബോണ്ടി ബീച്ചിലെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തത്.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഇത്തരമൊരു ദുരന്തം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തരാകാന്‍ പരസ്പരം സഹായിക്കണമെന്നും മാനസികാരോഗ്യ പിന്തുണ തേടണമെന്നും സര്‍ക്കാര്‍ ഈ ദിനത്തില്‍ ഓര്‍മ്മിപ്പിച്ചു.അതേ സമയം പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉയരുന്നത്

