വയനാട് കല്പറ്റയിലെ പഴശ്ശി ചാരറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗോത്ര വര്‍ഗ്ഗത്തിലെ നിരാലംബരായ ആളുകളെ സംരക്ഷിക്കുന്നതിന് ആരംഭിക്കുന്ന വൃദ്ധസദനത്തിന്റെ പണി പൂര്‍ത്തിയാ ക്കുന്നതിന് വേണ്ടി നവോദയ ഓസ്ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി ധന സമാഹരണം സംഘടിപ്പിക്കുന്നു.
മുന്‍ എംപി പി. രാജീവ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വൃദ്ധസദനത്തിന്റെ പ്രാഥമിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു.ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം ആവശ്യമാണ്. പ്ലംബിംഗ്,പെയിന്റിംഗ്,ഫ്ലോറിംഗ്,തുടങ്ങി മറ്റ് അവശ്യ ഫിനിഷിംഗ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന നിര്മ്മാ ണത്തിന്റെ അവസാന ഘട്ടം പണി പൂര്‍ത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് സൊസൈറ്റിയുടെ അപേക്ഷ അനുസരിച്ച് നവോദയ ഓസ്ട്രേലിയ സഹായത്തിനെത്തിയത്.
നവോദയ ഓസ്ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനായി എല്ലാ സംസ്ഥാന കമ്മിറ്റികളും ധനസമാഹരണ പരിപാടികള്‍ സംഘടിപ്പിക്കും.ഇതിനോട് അനുബന്ധിച്ച് സിഡ്നിയില്‍, ഒരു ക്രിസ്മസ് ഗിഫ്റ്റ് ഹാംപര്‍ ധനസമാഹരണം നടത്തും
ഈ ധനസാമാഹരണ യജ്ഞത്തില്‍ പങ്കെടുത്ത് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസവും അന്തസ്സും നല്കാന് സഹായിക്കുണമെന്നും പിന്തുണയ്ക്കണമെന്നും നവോദയ ഓസ്ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

