ഓസ്ട്രേലിയന്‍ വിസ നിയമങ്ങളില്‍ പുതിയ മാറ്റം;സ്‌കില്‍സ് ഇന്‍ ഡിമാന്‍ഡ് വിസ നിലവില്‍ വന്നു

2026 ജനുവരി മുതല്‍ ഓസ്ട്രേലിയന്‍ വിസ നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നൈപുണ്യമുള്ള തൊഴിലാളികള്‍ (Skilled Workers), വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ് ഈ മാറ്റങ്ങള്‍.പഴയ ടെമ്പററി സ്‌കില്‍ ഷോര്‍ട്ടേജ് (Subclass 482) വിസയ്ക്ക് പകരം ‘സ്‌കില്‍സ് ഇന്‍ ഡിമാന്‍ഡ്’ വിസ നിലവില്‍ വന്നു. ഇതില്‍ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്:

സ്‌പെഷ്യലിസ്റ്റ് സ്‌കില്‍സ് (Specialist Skills): ഉയര്‍ന്ന ശമ്പളമുള്ള, സാധാരണയായി 135,000ഡോളറിന്- മുകളില്‍സാലറിയുള്ള വിദഗ്ധര്‍ക്ക് വേഗത്തില്‍ വിസ ലഭിക്കും.

കോര്‍ സ്‌കില്‍സ് (Core Skills): ഓസ്ട്രേലിയയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലുള്ളവര്‍ക്കായി,നേഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍

എസന്‍ഷ്യല്‍ സ്‌കില്‍സ് (Essential Skills): കുറഞ്ഞ ശമ്പളമുള്ള എന്നാല്‍ അത്യാവശ്യമായ ജോലികള്‍ ചെയ്യുന്നവര്‍ക്കായി.

പുതിയ നിയമപ്രകാരം, വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ട പ്രവൃത്തി പരിചയം രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചു.എംപ്ലോയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിസക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിയിലേക്ക് (PR) മാറുന്നത് കൂടുതല്‍ എളുപ്പമാക്കി.വിസ ലഭിക്കുന്നതിനായി വേണ്ട കുറഞ്ഞ വാര്‍ഷിക ശമ്പള പരിധിയില്‍ 4.6% വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസ നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഗ്രാജുവേറ്റ് വിസകള്‍ക്ക് (Subclass 485) അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസ്സായി നിജപ്പെടുത്തി (ചില പ്രത്യേക ഇളവുകള്‍ ഒഴികെ).സ്റ്റുഡന്റ് വിസയ്ക്കും ഗ്രാജുവേറ്റ് വിസയ്ക്കും വേണ്ട ഐ.ഇ.എല്‍.ടി.എസ് (IELTS/PTE) സ്‌കോറുകളില്‍ വര്‍ദ്ധനവ് വരുത്തി.ഓസ്ട്രേലിയയില്‍ എത്തിയ ശേഷം ഉടന്‍ തന്നെ കോഴ്‌സുകള്‍ മാറ്റുന്നതിനും മറ്റ് സ്ഥാപനങ്ങളിലേക്ക് മാറുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മുതിര്‍ന്നവര്‍ക്കും ഫാമിലി വിസയ്ക്കും (Aged Care & Family)ഏജ്ഡ് കെയര്‍ വിസ: ഏജ്ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു.

പേരന്റ് വിസ: മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള വിസകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ജനുവരി 1 മുതല്‍ വിസ അപേക്ഷാ ഫീസുകളില്‍ നേരിയ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ക്വീന്‍സ് ലാന്‍ഡ് പോലുള്ള സ്റ്റേറ്റുകള്‍ നോമിനേഷന്‍ ഫീസുകളും പരിഷ്‌കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *