ദില്ലി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീംകോടതി കൊളീജിയം നല്കിയ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.ഡിസംബര്‍ 18 നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്.കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക
കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെന്‍ സെന്‍ 1991 ലാണ് അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്.2011 ഏപ്രില്‍ 13 ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്.2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.

