സസ്യാധിഷ്ഠിത ഭക്ഷണത്തിന് പുതിയ ലേബലിംഗ് നിയമം; പാക്കറ്റുകളിൽ മൃഗങ്ങളുടെ ചിത്രം പാടില്ലെന്ന് കേന്ദ്ര സർക്കാർ

കാന്‍ബെറ: സസ്യാധിഷ്ഠിത ഭക്ഷണങ്ങളുടെയും (Plan-tbased food) ബദല്‍ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെയും (Alternative protein-s) ലേബലിംഗില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങുന്ന ഭക്ഷണം എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി പുതിയ ‘ഇന്‍ഡസ്ട്രി കോഡ് ഓഫ് പ്രാക്ടീസ്’ (Industry Code of Practice) നടപ്പിലാക്കുമെന്ന് കൃഷി,ഫിഷറീസ്,വനംവകുപ്പ് മന്ത്രി ജൂലി കോളിന്‍സ് അറിയിച്ചു.

മാംസം,പാല്‍,സസ്യാധിഷ്ഠിത വ്യവസായങ്ങളെ ഒരുപോലെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഉപഭോക്താക്കള്‍ക്ക് സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓസ്ട്രേലിയ ന്യൂസിലാന്‍ഡ്’ (FSANZ) \ടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.എങ്കിലും, നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

‘ആള്‍ട്ടര്‍നേറ്റീവ് പ്രോട്ടീന്‍സ് കൗണ്‍സില്‍’ ന്റെ നേതൃത്വത്തിലാണ് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. ഇത് സ്വമേധയാ നടപ്പിലാക്കാവുന്നതാണ്.

മാര്‍ഗ്ഗരേഖപ്രകാരം,സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ നല്‍കുന്നത് നിരുത്സാഹപ്പെടുത്തും.’മീറ്റ്’ (Meat) എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ പരിമിതപ്പെടുത്തും. ഉല്‍പ്പന്നം സസ്യാധിഷ്ഠിതമാണെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍ (Plantbase-d qualifiers) പാക്കറ്റുകളില്‍ വലുതായി/പ്രധാനമായി പ്രദര്‍ശിപ്പിക്കണം.ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാന്‍ സുതാര്യമായ സംവിധാനം ഏര്‍പ്പെടുത്തും.

പരമ്പരാഗത മാംസ ഭക്ഷണങ്ങളും ബദല്‍ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളും തമ്മിലുള്ള വ്യത്യാസം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയണം.അതിനാലാണ് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് പുതിയ കോഡ് ഓഫ് പ്രാക്ടീസ് കൊണ്ടുവരുന്നത്, മന്ത്രി ജൂലി കോളിന്‍സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *