ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം; ഡാരിൽ മിച്ചലിന് സെഞ്ചുറി

രാജ്‌കോട്ട്: ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ഉ​ജ്ജ്വ​ല വി​ജ​യം. ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ച 285 റ​ൺ​സ് എ​ന്ന ല​ക്ഷ്യം 15 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി കി​വീ​സ് മ​റി​ക​ട​ന്നു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ജ​യം വീ​തം നേ​ടി ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി.

ജ​നു​വ​രി 18-ന് ​ഇ​ൻ​ഡോ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​നം പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​മാ​കും. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സാ​ണ് നേ​ടാ​നാ​യ​ത്.കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ പൊ​രു​തി​യു​ള്ള സെ​ഞ്ചു​റി​യും ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ത​ക​ർ​ച്ച​യി​ലേ​ക്ക് വീ​ഴു​മാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​നെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

രോ​ഹി​ത് ശ​ർ​മ​യും (24) ഗി​ല്ലും (56) ചേ​ർ​ന്ന് ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ൽ 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തെ​ങ്കി​ലും തു​ട​രെ​ത്തു​ട​രെ വി​ക്ക​റ്റു​ക​ൾ വീ​ണ​ത് ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. വി​രാ​ട് കോ​ലി (23), ശ്രേ​യ​സ് അ​യ്യ​ർ (8), ര​വീ​ന്ദ്ര ജ​ഡേ​ജ (27) എ​ന്നി​വ​ർ​ക്ക് വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഒ​രു​വ​ശ​ത്ത് ത​ക​ർ​ച്ച നേ​രി​ടു​മ്പോ​ഴും 92 പ​ന്തി​ൽ 112 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന രാ​ഹു​ലി​ന്‍റെ ബാ​റ്റി​ങ്ങാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. ന്യൂ​സി​ല​ൻ​ഡി​നാ​യി ക്രി​സ്റ്റ്യ​ൻ ക്ലാ​ർ​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ക്കം അ​ല്പം പ​ത​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 46 റ​ൺ​സി​നി​ട​യി​ൽ ഡെ​വോ​ൺ കോ​ൺ​വേ (16), ഹെ​ൻ​റി നി​ക്കോ​ൾ​സ് (10) എ​ന്നീ ഓ​പ്പ​ണ​ർ​മാ​രെ ഇ​ന്ത്യ പു​റ​ത്താ​ക്കി.

എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ഡാ​രി​ൽ മി​ച്ച​ലും വി​ൽ യ​ങ്ങും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ താ​ളം തെ​റ്റി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് കെ​ട്ടി​പ്പ​ടു​ത്ത 162 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റ്റി.വി​ൽ യ​ങ് 87 റ​ൺ​സെ​ടു​ത്ത് കു​ൽ​ദീ​പ് യാ​ദ​വി​ന് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി​യെ​ങ്കി​ലും മി​ച്ച​ൽ അ​വ​സാ​നം വ​രെ ക്രീ​സി​ൽ ഉ​റ​ച്ചു​നി​ന്നു. 11 ഫോ​റും ര​ണ്ട് സി​ക്സ​റും ഉ​ൾ​പ്പെ​ടെ 131 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ പു​റ​ത്താ​കാ​തെ കി​വീ​സി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *