കുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായി; 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജനുവരി 19 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.നിലവിലുള്ള ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ സേവനങ്ങള്‍ക്ക് പുറമേ ഓര്‍ത്തോഡോന്റിക്, സര്‍ജറി,ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും.

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു,ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.ഇതോടെ നിര്‍ധനരായ രോഗികള്‍ക്ക് കൂടുതല്‍ ചികില്‍സാ സൗകര്യം ലഭിക്കുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *