വെല്ലിങ്ടന്‍: രാജ്യത്തെ മുഴുവന്‍ കാട്ടുപൂച്ചകളെയും കൊന്നു തിന്ന് മറ്റു ജീവിവര്‍ഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ന്യൂസീലാന്‍ഡിന്‍െ തീരുമാനം. അപൂര്‍വ ജൈവവൈവിധ്യത്തിന്റെ നാടായ ന്യൂസീലാന്‍ഡില്‍ ഒട്ടനവധി ചെറുജീവികള്‍ കാട്ടുപൂച്ചകളുടെ ആക്രമണം നിമിത്തം വംശനാശം നേരിടുന്ന അവസ്ഥയിലാണുള്ളത്. ഇതിനു തടയിടുന്നതിനാണ് മുഴുവന്‍ കാട്ടുപൂച്ചകളെയും ഒഴിവാക്കുന്നതിനുള്ള തീരുമാനം. 2050 വര്‍ഷമാകുമ്പോള്‍ ന്യൂസിലാന്‍ഡിനെ പ്രിഡേറ്റര്‍ ഫ്രീ രാജ്യമാക്കുന്നതിനാണ് ശ്രമം.
ഈ പരിശ്രമത്തില്‍ ഇരുപത്തഞ്ചു ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ജീവികളെ വ്യാപകമായി കൊന്നൊടുക്കുന്ന മൃഗങ്ങളെയാണ് ന്യൂസീലാന്‍ഡ് പ്രിഡേറ്റര്‍ ഫ്രീ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ അവയെ ആര്‍ക്കും കൊല്ലുകയും തിന്നുകയുമൊക്കെ ചെയ്യാം. വളര്‍ത്തു പൂച്ചകളില്‍ നിന്നു വ്യത്യസ്തരായി വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളാണ് കാട്ടുപൂച്ചകള്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു കാട്ടുപൂച്ചയ്ക്ക് ഏഴു കിലോയോളം മാംസം ഉണ്ടായിരിക്കും. ഒരു മീറ്ററോളം നീളത്തില്‍ വളരുന്ന ശരീര പ്രകൃതിയാണ് ഇവയുടേത്. കേരളത്തിലും കാട്ടൂപൂച്ചകളുണ്ടെങ്കിലും പാക്കാന്‍ എന്ന പേരിലുമൊക്കെയാണ് അവ അറിയപ്പെടുന്നത്.

