അമേരിക്ക് തടവിലാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ന്യൂയോര്‍ക്കില്‍ എത്തിച്ചു

ന്യൂയോര്‍ക്ക്: യുഎസ് സൈന്യം പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ന്യൂയോര്‍ക്കില്‍ എത്തിച്ചു. ന്യൂയോര്‍ക്കിലെ ബ്രുക്ലിന്‍ തടവറയിലേക്കാണ് മദുറോയെ കൊണ്ടുവന്നിരിക്കുന്നത്.

കൈവിലങ്ങിട്ട് യുഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സെല്ലിലേക്ക് വരുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ബ്രുക്ലിനില്‍ വെച്ച് മദുറോയെ വിശദമായി ചോദ്യം ചെയ്യും തുടര്‍ന്ന് യുഎസ് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കി അമേരിക്കന്‍ ജനതയെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന ‘നാര്‍ക്കോ-ടെററിസം’ കുറ്റമാണ് മദുറോയ്ക്കും ഭാര്യയ്ക്കും മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്നത്. നേരത്തെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മദുറോയുടെ കണ്ണുകെട്ടിയ ചിത്രം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ കാരക്കാസിലെ ഫോര്‍ട്ട് ടിയുന സൈനിക സമുച്ചയത്തിലുള്ള പ്രസിഡന്റിന്റെ വസതിയില്‍ ഉറങ്ങിക്കിടക്കുമ്‌ബോഴാണ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത്. യുഎസ് മാസങ്ങളായി ഓപ്പറേഷനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയുടെ ഭാഗമായി കാരക്കാസിലെ വിവിധ ഇടങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *