അമരാവതി: ആന്ധ്രായില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ചിന്തുരുവിനും ഭദ്രാചലത്തിനും ഇടയിലുള്ള ഘട്ട് റോഡിലാണ് സംഭവം. 37 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ല കളക്ടര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
അരുണാചലിലും സമാനമായ രീതിയില്‍ അപകടുണ്ടായി. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 21 പേരാണ് മരിച്ചത്. അഞ്ജാവ് ജില്ലയിലെ ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം. രാവിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

