ദേശിയപാത വികസനത്തിനും നവീകരണത്തിനും പഠനം നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി

ദേശീയ പാത 183 ന്റെ ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി ദേശീയ പാത അതോറിറ്റി നിയമിച്ച പുതിയ കണ്‍സല്‍ട്ടന്‍സി ജനുവരിയില്‍ പഠനം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചു.

കോട്ടയത്ത് കെ.കെ.റോഡിലും എം.സി റോഡിലും അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മുളങ്കുഴയില്‍ നിന്നും ആരംഭിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചും ഈ സമിതി പഠനം നടത്തും.

ചെങ്ങന്നൂരില്‍ ആരംഭിച്ച് കോട്ടയം ഐഡാജംഗ്ഷന്‍ ( ചെയിനേജ് 60 മുതല്‍106. 700 വരെ) ഒന്നാം ഭാഗവും,ഐഡാ ജംഗ്ഷന്‍ മുതല്‍ കെ.കെ. റോഡിലെ ചെങ്കല്‍ പള്ളി (106.700 മുതല്‍ 137 വരെ )രണ്ടാം ഭാഗവും,ചെങ്കല്‍ പള്ളി മുതല്‍ മുണ്ടക്കയം (137 മുതല്‍ 160 വരെ) മൂന്നാം ഭാഗവും എന്നിങ്ങനെയുള്ള ഭാഗം നവീകരിക്കുന്നതാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐഡ ജംഗ്ഷന്‍ മുതല്‍ ചെങ്കല്‍ പള്ളി വരെയുള്ള ഭാഗത്തെ തിരക്ക് പരിഗണിച്ചും കോട്ടയം നഗരത്തിലടക്കമുള്ള സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തും നാട്ടകം മുളങ്കുഴയില്‍ നിന്നും ആരംഭിച്ച് മണ്ണാത്തിപ്പാറയില്‍ അവസാനിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചുള്ള പഠനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പുതിയ കണ്‍സള്‍ട്ടന്‍സി നടത്തുന്ന പഠനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അനിശ്ചിതമായി നീണ്ടു പോകില്ലന്നും മന്ത്രി ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *