ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര് ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാര്‍നാഥിലും ഹിന്ദുക്കളല്ലാത്തവര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ഉത്തരവ്. ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി ആണ് ഈ പുതിയ നയം പ്രഖ്യാപിച്ചത്. സനാതന ധര്‍മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സമിതി വ്യക്തമാക്കി.
ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ഭക്തരുടെ തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കും. ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും അഹിന്ദുക്കളല്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധനയും ശക്തമാക്കും.
പുണ്യസ്ഥലങ്ങളുടെ ആത്മീയമായ അന്തരീക്ഷം നിലനിര്‍ത്താനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് ക്ഷേത്രസമിതി അധ്യക്ഷന്‍ അജേന്ദ്ര അജയ് അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ‘ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം’ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

