കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് പിന്മാറി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഹർജി ഇന്ന് തന്നെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടും.
ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന മുൻപത്തെ ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി. രോഗികളുടെ പരിചരണത്തെയോ ആശുപത്രിയുടെ അവശ്യ പ്രവർത്തനങ്ങളെയോ ബാധിക്കുന്ന രീതിയിൽ സമരം പാടില്ലെന്നാണ് കോടതി നിർദ്ദേശം. നഴ്‌സുമാരുടെ സമരം പൊതുജനങ്ങളെയും രോഗികളെയും സാരമായി ബാധിക്കുന്നുണ്ടെങ്കിൽ, സമാധാനപരമായ പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാരിന് ‘അവശ്യ സേവന നിയമം’ (എസ്മ) ഉൾപ്പെടെയുള്ളവ പ്രയോഗിക്കാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.നഴ്‌സുമാരുടെ സമരം പൊതുജനങ്ങളെയും രോഗികളെയും സാരമായി ബാധിക്കുന്നുണ്ടെങ്കിൽ, സമാധാനപരമായ പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാരിന് ‘അവശ്യ സേവന നിയമം’ (എസ്മ) ഉൾപ്പെടെയുള്ളവ പ്രയോഗിക്കാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.സമരത്തിൽ പങ്കെടുക്കാതെ ജോലിക്ക് എത്തുന്ന നഴ്‌സുമാരെ യാതൊരു കാരണവശാലും ആശുപത്രി മാനേജ്‌മെന്റുകൾ ദ്രോഹിക്കരുത് എന്ന് കോടതി മുൻപ് നൽകിയ നിർദ്ദേശം നിലനിൽക്കും.
സമരം ഒത്തുതീർപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ മുൻകൈയിൽ നടന്ന മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഹർജിയിൽ അന്തിമ വാദം കേൾക്കുന്നതിലേക്ക് കോടതി നീങ്ങിയത്.നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. എന്നാൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി ഉടമകളുടെ സംഘടന. കേസ് ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്.

