മസ്‌കറ്റ്: ഒമാന്‍ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്.
അല്‍ ബര്‍ഖാ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാര്‍ ഒപ്പുവെച്ചതിന് സാക്ഷ്യം വഹിച്ചു.വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ക്ക് ഉത്തേജനം
ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വര്‍ധിപ്പിക്കുകയാണ് സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രധാന ലക്ഷ്യം.ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതം ലളിതമാക്കുന്നതിനൊപ്പം,ഊര്‍ജം,സാങ്കേതികവിദ്യ, നിര്‍മ്മാണ മേഖലകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സഹകരണത്തിനുള്ള പുതിയ വഴികള്‍ തുറക്കുന്നതാണ് കരാര്‍.തന്ത്രപ്രധാന മേഖലകളില്‍ വിപുലമായ സഹകരണം
ഊര്‍ജ സുരക്ഷ, നൂതന സാങ്കേതിക വികസനം,വ്യവസായ ഉല്‍പ്പാദനം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കാനും ഈ കരാര്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഒമാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വാണിജ്യം,വ്യവസായം,നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കരാറില്‍ ഒപ്പുവെച്ചു.

