‘ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല’ കേ​ര​ള​ത്തി​ൽ​ ​സം​ഘ​ർ​ഷ​ങ്ങ​ളി​ല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷം​ ​സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​വ​ർ​ഗീ​യ​ ​സം​ഘ​ർ​ഷ​വും​ ​ഉ​ണ്ടാ​കാ​തി​രു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​നേ​ട്ട​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ പറ‌ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​മ​തേ​ത​ര​ത്വ​ത്തി​ൽ​ ​ഊന്നി​യ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടി​ന്റെ​ ​ക​രു​ത്തു​കൊ​ണ്ടാ​ണി​തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേ​ര​ള​ ​മു​സ്ളീം​ ​ജ​മാ​അ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ന്ത​പു​രം​ ​എ.​പി.​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ലി​യാ​ർ​ ​ന​യി​ച്ച​ ​കേ​ര​ള​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അദ്ദേഹം.

രാ​ജ്യ​ത്ത് ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​വ​ർ​ഗീ​യ​ത​യെ​ ​നേ​രി​ടാ​ൻ​ ​മ​റ്റൊ​രു​ ​വ​ർ​ഗീ​യ​ത​കൊ​ണ്ട് ​ക​ഴി​യി​ല്ല.​ ​അ​ത് ​രൂ​പം​ ​കൊ​ള്ളു​ക​യാ​ണെ​ങ്കി​ൽ​ ​വ​ർ​ഗീ​യ​ത​യെ​ ​ശ​ക്തി​പ്പെ​ടു​ത്തും.​ ​അ​ത് ​ഞ​ങ്ങ​ൾ​ ​നേ​രി​ട്ടു​കൊ​ള്ളാ​മെ​ന്ന് ​ന്യൂ​ന​പ​ക്ഷം​ ​വി​ചാ​രി​ച്ചാ​ൽ​ ​ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്നേ​ ​പ​റ​യാ​നു​ള്ളൂ.​ഏ​ത് ​വ​ർ​ഗീ​യ​ത​യാ​ണെ​ങ്കി​ലും​ ​മൃ​ദു​സ​മീ​പ​നം​ ​പാ​ടി​ല്ല.​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​കൊ​ണ്ടു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​സം​ഘ​ർ​ഷ​ങ്ങ​ളി​ല്ല.​ ​തെ​റ്റ് ​ചെ​യ്ത​വ​രെ​ ​സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് ​നി​ല​പാ​ട് ​എ​ടു​ത്ത​തി​നാ​ലാ​ണി​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​നി​യ​മം​ ​വി​വേ​ച​ന​ത്തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​മു​സ്ലിം​ ​ജ​ന​വി​ഭാ​ഗം​ ​വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണ്.​ ​ക്രൈ​സ്ത​വ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​അ​ക്ര​മ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ക​ർ​ണാ​ട​ക​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ല​വി​ൽ​ ​വ​ന്ന​ ​മ​ത​പ​രി​വ​ർ​ത്ത​ന​നി​രോ​ധ​ന​ ​നി​യ​മ​ങ്ങ​ൾ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​ആ​ക്ര​മി​ക്കാ​നു​ള്ള​ ​കാ​ര​ണ​മാ​യി.വി​ക​സ​ന​രേ​ഖ​ ​കാ​ന്ത​പു​രം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കൈ​മാ​റി.​ ​ഓ​ട്ടി​സം,​സെ​റി​ബ്ര​ൽ​ ​പാ​ൾ​സി​ ​ബാ​ധി​ത​രാ​യ​ 1000​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​ഒ​രു​ ​വ​ർ​ഷം​ ​മു​പ്പ​തി​നാ​യി​രം​ ​രൂ​പ​ ​വീ​തം​ ​ല​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ക​ൾ​ച്ച​റ​ൽ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​രി​ഫാ​ ​ഇ​കെ​യ​ർ​ ​പ​ദ്ധ​തി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കാ​ന്ത​പു​രം​ ​എ.​പി.​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ലി​യാ​രും​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *