തട്ടിപ്പുകാര്‍ സ്‌ക്രാച്ച് കാര്‍ഡ് അടങ്ങിയ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുനല്‍കി ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയും ആ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് PIN നമ്പര്‍ എന്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും നമ്പര്‍ എന്റര്‍ ചെയ്യുന്നതോടുകൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി.
പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പില്‍ ജാഗ്രത പാലിക്കേണ്ടതും പ്രൈം മിനിസ്റ്റര്‍ ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരുവിധ സമ്മാനപദ്ധതികളും ഏര്‍പെടുത്തിയില്ലാത്തതും ഫെസ്റ്റിവല്‍ സിസണുകള്‍ മുന്നില്‍കണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പുരീതിയാണിതെന്നും പോലീസ് മുന്നറിയിപ്പ് നലകി
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, h-ttp-s://cy-b-er-cr-im-e.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും കേരളാ പോലീസ് അറിയിച്ചു

