വീ​ണ്ടും ജീ​വ​നെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ഗെ​യിം

ഭോ​പ്പാ​ൽ: അ​മി​ത​മാ​യി ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​മാ​ക്കി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു വ​ച്ച​തി​ന് പി​ന്നാ​ലെ 14 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ഭോ​പ്പാ​ലി​ലെ ശ്രീ​റാം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​ൻ​ഷ് സാ​ഹു എ​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​ൻ​ഷ് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ അ​ൻ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ തി​രി​ച്ച​ത്തി​യ​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ൻ​ഷി​ന് മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള ആ​സ​ക്തി വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ പ​ല ത​വ​ണ കു​ട്ടി​യെ ഉ​പ​ദേ​ശി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഓ​ൺ​ലൈ​ൻ ഗെ​യിം​മി​നാ​യി അ​ൻ​ഷി, മു​ത്ത​ച്ഛ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 28,000 രൂ​പ പി​ൻ​വ​ലി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​ച്ച ദി​വ​സം അ​ൻ​ഷി ധാ​രാ​ളം സ​മ​യം ഗെ​യിം ക​ളി​ച്ചി​രു​ന്നു. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ സ​മ​ർ​ദ​ത്തി​ലാ​യി​രു​ന്നു അ​ൻ​ഷി​യെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. അ​ൻ​ഷി​യു​ടെ മു​റി​യി​ൽ നി​ന്നും പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

മൊബൈൽ ഫോൺ ഗെയിം വിലക്കിയതിനു മൂന്നു പെൺകുട്ടികൾ യുപിയിൽ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് കൗമാരക്കാരന്‍റെ മരണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി മൂ​ന്നു സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി. അ​മി​ത​മാ​യ ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​ത്തെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണം. പു​ല​ർ​ച്ചെ 2.30 ന് ​ഭാ​ര​ത് സി​റ്റി ഏ​രി​യ​യി​ലാ​ണ് ദാ​രു​ണ ​സം​ഭ​വം. നി​ഷി​ക (16), പ്രാ​ചി (14), പാ​ഖി (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
‘അ​മ്മേ, അ​ച്ഛാ, ക്ഷ​മി​ക്ക​ണം’ എ​ന്ന കു​ട്ടി​ക​ളെ​ഴു​തി​യ ഒ​രു പേ​ജ് വ​രു​ന്ന കു​റി​പ്പ് ക​ണ്ടു​കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ന്നും കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ടാ​സ്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗെ​യി​മിം​ഗ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *