പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര; തീർന്നതു നാലു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്

തൃശൂർ: കേരളത്തിന്‍റെ സാംസ്കാരികത്തനിമയെയും ക്ഷേത്രാചാരങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് ഇനി ഔദ്യോഗികമായി ഇന്ത്യൻ പൗര.

തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചാണ് അവർ പൂർണമായും ഇന്ത്യൻ പൗരത്വം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *