പത്മദളങ്ങള്‍ വിരിയുന്ന കേരളം

രാജ്യത്തിന്റെ പരമാധികാരം ആഘോഷമാക്കുന്ന റിപ്പബ്‌ളിക് ദിനത്തില്‍ പുരസ്‌കാരപത്മങ്ങള്‍ വിരിയുമ്പോള്‍ കേരളം അഭിമാന നിറവില്‍.മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതാണ് വലിയ വാര്‍ത്ത.കൂടാതെ,സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസ്, വയലിനിസ്റ്റ് എന്‍.രാജം,ജന്മഭൂമി പത്ര സഹസ്ഥാപകന്‍ പി.നാരായണന്‍ എന്നിവരെയും പത്മവിഭൂഷണ്‍ ചാര്‍ത്തി രാജ്യം ആദരിച്ചു. ഹിന്ദി സിനിമാ നടന്‍ അന്തരിച്ച ധര്‍മ്മേന്ദ്രയ്ക്കും പത്മവിഭൂഷണുണ്ട്.നടന്‍ മമ്മൂട്ടിക്കും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ലഭിച്ചു.മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോന്‍ ,ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.എ.ഇ.മുത്തു നായകം,പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരില്‍ കായംകുളം കണ്ടല്ലൂര്‍ കൊല്ലകല്‍ ദേവകിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്നു പത്മശ്രീ ലഭിച്ചത്.എറണാകുളത്ത് ജനിച്ച എന്‍. രാജം യു.പി.യുടെ പട്ടികയിലാണ് പുരസ്‌കാര ജേതാവായത്.

Leave a Reply

Your email address will not be published. Required fields are marked *