ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാന്‍, ജീവനോടെയിരിക്കുന്നു, ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി, സഹോദരിക്ക് ഇമ്രാനെ കാണാന്‍ അനുമതി

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ, അവസാനം ഈ ചോദ്യത്തിന് ഉത്തരവുമായി ജയില്‍ അധികൃതര്‍. ഇമ്രാന്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില സദാ നിരീക്ഷിക്കുകയാണഎഅഉം പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. ഇതു സംബന്ധിച്ചു പുറത്തു വരുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ജയില്‍ അധികൃതരുടെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ പാക് സൈനിക മേധാവി അസിം മുനീറും ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് ജയിലില്‍ കൊലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ജയിലിനു മുന്നില്‍ സംഘര്‍ഷമുണ്ടാകുകയും രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ഭരണകൂടമോ ജയില്‍ അധികൃതരോ ആദ്യമൊന്നും പ്രതികരിക്കാതിരുന്നതോടെ സംശയം ലോകമെമ്പാടും ശക്തമാകുകയായിരുന്നു. അതിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *