ഭാരതത്തിന്റെ ‘സിന്ദൂര’ പ്രഹരത്തിൽ വിറച്ച് പാകിസ്താൻ; അതിർത്തിയിലെ ഡ്രോൺ വേട്ടയ്ക്ക് സന്നാഹമൊരുക്കാൻ വിയർത്ത് പാക് സെെന്യം

ഭാരതത്തിന്റെ കരുത്തിന് മുന്നിൽ പാകിസ്താൻ വിറയ്ക്കുന്നു. അതിർത്തിയിൽ ഇന്ത്യൻ സേന നടത്തുന്ന ‘ഓപ്പറേഷൻ സിന്ദൂർ 2.0’ (Operation Sindoor 2.0) സൃഷ്ടിച്ച പരിഭ്രാന്തിയിൽ, നിയന്ത്രണരേഖയിലുടനീളം വൻതോതിലുള്ള പ്രതിരോധ സന്നാഹങ്ങളുമായി പാക് സൈന്യം. ഇന്ത്യൻ ഡ്രോണുകളെയും വ്യോമാക്രമണങ്ങളെയും ഭയന്ന് പാക് അധീന കശ്മീരിലെ മുൻനിര പ്രദേശങ്ങളിൽ അതീവ ജാഗ്രതയാണ് പാകിസ്താൻ പുലർത്തുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണാത്മക നിലപാടുകൾ പാകിസ്താനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ തകർപ്പൻ നീക്കങ്ങളിൽ പ്രകോപിതരായ പാകിസ്താൻ, റാവലകോട്ട്, കോട്‌ലി, ഭീംബർ സെക്ടറുകളിൽ തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ (C-UAS) വിന്യസിക്കുകയാണ്. 12-ാമത് ഇൻഫൻട്രി ഡിവിഷനും കോട്‌ലി-ഭീംബർ മേഖലയിലെ 23-ാമത് ഡിവിഷനുമാണ് ഈ വിന്യാസങ്ങൾക്ക് നേതൃത്വം നൽകുന്നത്. 30-ലധികം പ്രത്യേക ഡ്രോൺ വിരുദ്ധ യൂണിറ്റുകളെയാണ് പാകിസ്താൻ അതിർത്തിയിൽ കാവൽ നിർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *