അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം: ആറു മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ സർക്കാർ അറിയിച്ചു. കാബൂൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നടന്ന ഈ ആക്രമണത്തിൽ പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ സംഭവം. കാണ്ഡഹാറിന് സമീപം സ്വകാര്യ വിമാനക്കമ്പനിയായ ‘കാം എയറി’ന്റെ ഇന്ധന ഡിപ്പോയ്ക്ക് നേരെയും ആക്രമണം ഉണ്ടായതായി അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.

അതേസമയം, അഫ്ഗാനിസ്ഥാനുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് വിജയകരമായി വ്യോമാക്രമണം നടത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. നാല് ഭീകരതാവളങ്ങൾ തകർത്തതായും കഴിഞ്ഞ ദിവസങ്ങളിൽ 641 താലിബാൻകാരെ വധിച്ചതായും പാക് അധികൃതർ അറിയിച്ചു. അതിർത്തിയിലെ സംഘർഷാവസ്ഥ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *