പാകിസ്താന്‍ സര്‍ക്കാരിനെ തള്ളി താലിബാനെ പിന്തുണച്ച് പാക് പുരോഹിതര്‍ ; നന്ദി അറിയിച്ച് അഫ്ഗാന്‍ മന്ത്രി

കാബൂള്‍ : പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ താലിബാനെ പിന്തുണച്ച് പാക് പുരോഹിതര്‍. നിലവിലെ പാകിസ്താന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അനാവശ്യമായ ആക്രമണങ്ങള്‍ നടത്തുകയാണ് എന്നും അഭയാര്‍ത്ഥികളെ തുരത്തിയോടിക്കുകയാണെന്നും പുരോഹിതര്‍ കുറ്റപ്പെടുത്തി. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് പാക് പുരോഹിതരും പാകിസ്താന്‍ പാര്‍ട്ടിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) ഉന്നയിച്ചത്.

ഇരു രാജ്യങ്ങളും സംഭാഷണവും സമാധാനവും നിലനിര്‍ത്താന്‍ പ്രേരിപ്പിച്ച പാകിസ്ഥാന്‍ പാര്‍ട്ടിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) ന്റെയും അതിന്റെ തലവന്‍ മൗലാന ഫസ്ലുര്‍ റഹ്‌മാന്റെയും പങ്കിനെ താലിബാന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി പ്രശംസിച്ചു. അഫ്ഗാനിസ്ഥാനോട് അനുകൂല ചിന്തയും പിന്തുണയും പ്രകടിപ്പിക്കുന്ന പാകിസ്ഥാനിലുള്ള എല്ലാ സംഘടനകള്‍ക്കും നേതാക്കള്‍ക്കും ഹഖാനി നന്ദി പറഞ്ഞു. പാകിസ്താന്‍ സര്‍ക്കാരിന്റെ സഖ്യത്തിന്റെ ഭാഗമാണ് ജെയുഐ-എഫ് എന്നുള്ളത് ഷഹബാസ് ഷെരീഫ് സര്‍ക്കാരിനിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *