തിരുവനന്തപുരം: ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്നാരംഭിക്കും. 27, 28 തീയതികളില്‍ ആണ് ബാക്കി ചര്‍ച്ച നടക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രസംഗങ്ങളില്‍ വിമര്‍ശന സ്വഭാവത്തില്‍ ഉന്നയിക്കും.
ഇന്ന് ചോദ്യോത്തരവേള ഉണ്ടാകില്ല.അതുകൊണ്ട് രാവിലെ ഒമ്പത് മണി മുതല്‍ ശൂന്യവേളയിലേക്ക് കടക്കും. പത്തുമണിക്കാണ് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം, സജി ചെറിയാന്റെ വിദ്വേഷ പ്രസംഗം എന്നിവയിലൊന്ന് അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന

