ബ​ഡ്‌​സ് ഒ​ളി​മ്പി​യ കാ​യി​ക കി​രീ​ടം പ​ത്ത​നം​തി​ട്ട​യ്ക്ക്

ക​​​ണ്ണൂ​​​ർ: ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ബ​​​ഡ്‌​​​സ് ബി​​​ആ​​​ർ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന ബ​​​ഡ്‌​​​സ് ഒ​​​ളി​​​മ്പി​​​യ കി​​​രീ​​​ടം പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്ക്ക്. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ കൊ​​​ല്ല​​​വും ക​​​ണ്ണു​​​രും ഉ​​​യ​​​ർ​​​ത്തി​​​യ വെ​​​ല്ലു​​​വി​​​ളി​​​യെ അ​​​വ​​​സാ​​​ന ലാ​​​പ്പി​​​ൽ മ​​​റി​​​ക​​​ട​​​ന്നാ​​ണു പ​​​ത്ത​​​നം​​​തി​​​ട്ട ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ​​​ത്.

ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് പ​​​രേ​​​ഡ് സി​​​ന്ത​​​റ്റി​​​ക് ഗ്രൗ​​​ണ്ടി​​​ൽ ര​​​ണ്ടു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ 71 പോ​​​യി​​​ന്‍റാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട നേ​​​ടി​​​യ​​​ത്. 52പോ​​​യി​​​ന്‍റു​​​മാ​​​യി കൊ​​​ല്ല​​​വും 48 പോ​​​യി​​​ന്‍റു​​​മാ​​​യി ക​​​ണ്ണൂ​​​രും യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി. സ​​​ബ് ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ശ്രീ​​​ന​​​ന്ദ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ആ​​​ദി​​​ത്യ​​​യും ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ മു​​​ഹ​​​മ്മ​​​ദ്‌ ഉ​​​ഫൈ​​​സും പ​​​ത്ത​​​നം​​​തി​​​ട്ട​​​യു​​​ടെ അ​​​മൃ​​​ത​​​യും സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​ത്തി​​​ന്‍റെ ശ്രീ​​​രാ​​​ജും പ​​​ത്ത​​​നം​​​തി​​​ട്ട​​​യു​​​ടെ ഗൗ​​​രി കൃ​​​ഷ്‌​​​ണ​​​യും വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ ജെ. ​​​അ​​​ഭി​​​ലാ​​​ലി​​​നെ വേ​​ഗ​​മേ​​റി​​യ ഓ​​​ട്ട​​​ക്കാ​​​ര​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ പി. ​​​ഇ​​​ന്ദി​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ.​​​വി. സു​​​മേ​​​ഷ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *