എക്‌സാലോജിക്കിന്റെ മാസപ്പടി കേസ് സിബിഐക്കു വിടാന്‍ കേസ്, മൂന്നാം ബഞ്ച് എറ്റെടുത്തു, ആദ്യ രണ്ട് ബഞ്ച് ഒഴിവായിരുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്പനിയടക്കം ആരോപണവിധേയമായ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കേരള ഹൈക്കോടതിയില്‍ പുതിയ ബഞ്ചില്‍. രണ്ടു ബഞ്ചുകള്‍ ഒഴിവായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുടെ ബഞ്ചില്‍ കേസ് എത്തിയത്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദത്തിനായി മാറ്റി.

ആദ്യം കേസ് എത്തിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ജസ്റ്റിസ് വി എ ശ്യാംകുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ അവരും ഒഴിവായതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ബഞ്ചിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *