തിരുവനന്തപുരം: മൂന്നു ദിവസത്തെ പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഗള്‍ഫിലേക്ക് തിരിക്കും. ഇന്നു രാവിലെ ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബായിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തും. മൂന്നു യാത്രകളിലായി അഞ്ചു ഗള്‍ഫ് രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. അതില്‍ അഞ്ചാമത്തെ രാജ്യമായ ദുബായിലേക്കാണിപ്പോള് യാത്ര തിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലി അമിറ്റി സ്കൂളില്‍ ഓര്മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് പ്രവാസികളുടെ കൂട്ടായ്മ സ്വീകരണം നല്‍കും. ഇത്രയുമാണ് ഇതുവരെയുള്ള ഔദ്യോഗിക പരിപാടികള്‍. ചൊവ്വാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തും.

