കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിയോടെ കണ്ണൂർ കളക്ടറേറ്റിലെത്തി വരണാധികാരി മുൻപാകെയാണ് അദ്ദേഹം പത്രിക നൽകുക.പത്രികാ സമർപ്പണത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാകും അദ്ദേഹം കളക്ടറേറ്റിലേക്ക് എത്തുക. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചത്. ഇത്തവണയും മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

