ശ്രീലങ്കൻ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിൽ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രണ്ട് പാർലമെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. വികസനകാര്യങ്ങളിലും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ചയിൽ ആശയവിനിമയം നടന്നു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി. ജയതിലകും ചർച്ചകളുടെ ഭാഗമായി. കൃഷി, ഊർജ്ജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ കേരളം നടപ്പിലാക്കുന്ന മാതൃകകളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംഘം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *