തൊടുപുഴ: തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസ് പൊതൂർ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ.മാത്യു മുണ്ടയ്ക്കൽ സർവീസിൽ നിന്നും വിരമിക്കുന്ന ക്ലർക്ക് സോവിച്ചൻ എസ് ന് യാത്രയയപ്പു സന്ദേശം നൽകി.
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ മത്തച്ചൻ പുരയ്ക്കലിനെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു .മുൻസിപ്പൽ കൗൺസിലർ ആർ.ഹരി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തുമാസിക പ്രകാശനം ചെയ്തു. സിനിമാതാരം കുമാരി അന്ന ജോബി മുഖ്യാതിഥിയായിരുന്നു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ മത്തച്ചൻ പുരയ്ക്കലിനെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു .മുൻസിപ്പൽ കൗൺസിലർ ആർ.ഹരി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തുമാസിക പ്രകാശനം ചെയ്തു. സിനിമാതാരം കുമാരി അന്ന ജോബി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, ഷിൻ്റോ ജോർജ്, സിസ്റ്റർ.എൽസ് SH, പ്രിൻസ് അഗസ്റ്റിൻ്, ഡെൽസി ബൈജു, റ്റിഷ ജോസ്, സോവിച്ചൻ എസ്, കുമാരി ഫിദ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ യോഗത്തിൽ ആദരിച്ചു. പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി “റ്റീൻ ടലൻ്റ് ഷോ ” നടത്തി.

