തൃശൂര്‍: വയലാര്‍ രാമവര്‍മ ഫൗണ്ടേഷന് നല്കുന്ന വയലാര്‍ അവാര്‍ഡിന് ബിജു നാരായണന് അര്‍ഹനായി. ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണിത്. ചലച്ചിത്ര പിന്നണി ഗായകനാണ് ബിജു നാരായണന്. തൃശൂര്‍ റീജണല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഇന്നലെ സൂര്യഭാരതി ഗ്രൂപ്പ് ചെയര്മാന് കെ പി മനോജ്കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാനത്തിനു ശേഷം വയലാര്‍ രചിച്ച പ്രശസ്ത ഗാനങ്ങള്‍ ബിജു നാരായണന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
ഒരു ലക്ഷം രൂപയുടെ വയലാര്‍ അവാര്‍ഡ് ചലച്ചിത്ര പിന്നണി ഗായകന് ബിജു നാരായണന്, പുരസ്കാരം സമ്മാനിച്ചു

