പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഒറ്റപ്പാലം സ്വദേശിനി രുദ്ര രാജേഷാണ് മരിച്ചത്.ആർഎസ്എസ് നേതൃത്വത്തിലുള്ള സ്കൂളാണ് വ്യാസ വിദ്യാപീഠം സ്കൂൾ. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെ തുടർന്നാണ് മകൾ മരിച്ചതെന്ന് പിതാവ് രാജേഷ് ആരോപിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. എന്നാൽ പിതാവിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

